വിജിലൻസ് മേധാവിയായി എൻ.സി അസ്‌താന ചുമതലയേറ്റു

തിരുവനന്തപുരം : ഡി.ജി.പി ഡോ.എൻ.സി.അസ്താന പുതിയ വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റു. നിലവിലെ വിജിലൻസ് ഡയറക്ടറും പോലീസ് മേധാവിയുമായ ലോക്നാഥ് ബെഹ്റ ഇരട്ടപ്പദവി വഹിക്കുന്നത് ചട്ടലംഘനമാണെന്ന വിവാദം ഉയർന്നതിനെ തുടർന്നാണ് അസ്താനയുടെ നിയമനം.
അതേസമയം, സർക്കാർ സർവ്വീസിൽ പദവികളെക്കുറിച്ച് ആശങ്കയില്ലെന്ന് ചുമതലയേറ്റ ശേഷം അസ്താന പ്രതികരിച്ചു. വിജിലൻസ് ഡയറക്ടറെന്ന നിലയിൽ നിലവിലെ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് പ്രവർത്തിക്കും. വ്യക്തികൾക്ക് പ്രധാന്യം നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് എൻ.സി അസ്താന.