വിമാനയാത്രക്കിടെ സ്റ്റാഫ് അപമര്യാദയായി പെരുമാറി: സിന്ധു

മുംബൈ: വിമാനയാത്രക്കിടെ ഗ്രൗണ്ട് സ്റ്റാഫ് അപമര്യാദയായി പെരുമാറിയതായി ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു. ഇൻഡിഗോ വിമാനത്തിൽ ഇന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് ഗ്രൗണ്ട് സ്റ്റാഫായ അജിതേഷ് തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് സിന്ധു ട്വിറ്ററിലൂടെ അറിയിച്ചു. എയർ ഹോസ്റ്റസായ അഷിമ രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അഷിമയോടും അജിതേഷ് മോശമായി പെരുമാറിയതായി സിന്ധു ട്വീറ്റിൽ പറയുന്നു. ഇതുപോലെയുള്ള ജോലിക്കാരെ നിയമിച്ച് ഇൻഡിഗോ അവരുടെ പേര് കളയുകയാണെന്ന് സിന്ധു പറഞ്ഞു.