അക്വാട്ടിക് കോംപ്ലക്സിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും : മന്ത്രി എ.സി മൊയ്തീൻ

തൃശൂർ : ജില്ലാ അക്വാട്ടിക് കോംപ്ലക്സിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. അക്വാട്ടിക് കോംപ്ലക്സിലെ നവീകരണ പ്രവൃത്തികൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവൃത്തികളുടെ പുരോഗതി മന്ത്രി വിലയിരുത്തി. ഇപ്പോൾ നടക്കുന്ന പ്രവൃത്തികൾക്ക് പുറമേ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളും അക്വാട്ടിക് കോംപ്ലക്സിൽ നടപ്പാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ വർഗ്ഗീസ് കണ്ടംകുളത്തി, ചീഫ് എൻജിനീയർ എൻ. മോഹനകുമാർ, യുവജനക്ഷേമ വിഭാഗം അഡീഷണൽ ഡയറക്ടർ ബി. അജിത് കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ ബിജു. ആർ. നായർ, സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് വിൻസെന്റ് കാട്ടൂക്കാരൻ, സെക്രട്ടറി എ. ജനാർദ്ദനൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.