തൃ­ശ്ശൂർ ലാ­ലൂ­രിൽ 70 കോ­ടി­യുടെ ഇൻ­ഡോർ സ്റ്റേഡി­യം നി­ർ­മ്മി­ക്കും : മന്ത്രി­ മൊ­യ്തീ­ൻ


പാവറട്ടി : സംസ്ഥാനത്തെ താരങ്ങൾക്ക്ഒളിന്പിക് മെഡൽ ലക്ഷ്യം വെച്ച് ഓപ്പറേഷൻ ഒളിന്പിയ എന്ന പേരിൽ പ്രത്യേക പദ്ധതി രൂപീകരിക്കുമെന്ന് കായിക മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. തൃശ്ശൂർ ലാലൂരിൽ 70 കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ ഇൻഡോർ േസ്റ്റഡിയം നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

പുവ്വത്തുർ ജെന്റിൽമെൻ ക്ലബ് മുല്ലശ്ശേരി കെ.എൽ.ഡി.സി കനാലിന് സമീപം നിർമ്മിച്ച ഇൻഡോർ ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയാരിക്കുന്നു മന്ത്രി. അഖില കേരള ഷട്ടിൽ ടൂർണമെന്റും മന്ത്രി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ജയിംസ് ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനച്ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ മുഖ്യാതിഥിയായിരുന്നു.

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ, ജനപ്രതിനിധികളായ ബിജു കരിയാക്കോട്ട്, മേരി ജോയ് അറക്കൽ, ക്ലമന്റ് ഫ്രാൻസീസ്, സി.പി.എം മണലൂർ ഏരിയ സെക്രട്ടറി ടി.വി. ഹരിദാസൻ, ബി.ജെ.പി മണ്ധലം പ്രസിഡണ്ട് സുധീഷ് മേനോത്ത് പറന്പിൽ, ക്ലബ്ബ് ഭാരവാഹികളായ പി.ടി. ഫ്രാൻസിസ്, പി.കെ. ബാബു, ഒ.ജെ. ഷാജൻ മാസ്റ്റർ, കൺവീനർ സാം ചിരിയങ്കണ്ടത്ത് എന്നിവർ പ്രസംഗിച്ചു.

You might also like

Most Viewed