ദിലീപിന്‍റെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പമുണ്ടെന്ന് തോന്നി


തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്ത ശേഷം ദിലീപിന്റെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പമുണ്ടന്ന് തോന്നിയിരുന്നുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ എത്ര ഉന്നതനായാലും പിടി വീഴുമെന്നും എം.എം മണി. പൊലീസിന് മേല്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. തുടക്കം മുതല്‍ പൊലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തിയതെന്നും അതിന്റെ ഫലമായാണ് പ്രതികളെ പിടികൂടാനായതെന്നും മന്ത്രി പറഞ്ഞു. 

You might also like

Most Viewed