വാഹനാപകടത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

ചാലക്കുടി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. മുരിങ്ങൂർ റെയിൽവേ ഗേറ്റിന് സമീപം ആറ്റപ്പാടം റോഡിൽ ചാമക്കാല ബാബുവിന്റെ മകൻ ബെസ്റ്റോയാണ് (20) മരിച്ചത്. ദേശീയപാതയിൽ കോസ്മോസ് ക്ലബിന് സമീപം ഇന്നലെ ആറോടെയാണ് അപകടം. പരിക്കേറ്റ ബെസ്റ്റോയെ സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈറോഡ് എക്സൽ എൻജിനീയറിംഗ് കോളേജിൽ ബിടെക് വിദ്യാർത്ഥിയാണ് ബെസ്റ്റോ.
നഗരസഭ കൗൺസിലർ ജിജൻ മത്തായിയുടെ കാർ പിന്നോട്ടെടുക്കുന്നതിനിടെ ബെസ്റ്റോ ഓടിച്ചിരുന്ന ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിന്ുശേഷം സ്ഥലത്തുനിന്ന് പോയ കൗൺസിലറെ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ജിജൻ മത്തായിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തതായി എസ്.ഐ ജയേഷ് ബാലൻ അറിയിച്ചു.