അണ്ടർ 17 ഫിഫ ലോകകപ്പിന് കൊച്ചി വേദിയാകും


കൊച്ചി: അണ്ടർ 17 ഫിഫ ലോകകപ്പിൽ കൊച്ചിയിൽ വച്ച് എട്ടു മൽസരങ്ങൾ നടക്കും. പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ‘ഡി’യിലെ അഞ്ചു മൽസരങ്ങളും ഗ്രൂപ്പ് ‘സി’ യിലെ ഒരു മൽസരവും ഓരോ പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ എന്നിവയുമാണു കൊച്ചിയിൽ നടത്തുന്നത്. ഒക്ടോബർ ഏഴ്, 10, 13 ദിവസങ്ങളിൽ രണ്ടു പ്രാഥമിക റൗണ്ട് മൽസരങ്ങൾ വീതം കലൂർ സ്റ്റേഡിയത്തിൽ നടത്തും. വൈകിട്ട് അഞ്ചിനും എട്ടിനുമാണ് മൽസരങ്ങൾ. 

പ്രീക്വാർട്ടർ ഒക്ടോബർ 18ന് എട്ടുമണിക്കും ക്വാർട്ടർ ഫൈനൽ 22ന് അഞ്ചു മണിക്കും കിക്കോഫ് ചെയ്യും.
ഐഎസ്എൽ മൽസരങ്ങളിലെ കാണികളുടെ വൻ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിക്കു സെമിഫൈനൽ സാധ്യതയുണ്ടെന്നു ടൂർണമെന്റ് ഡയറക്ടർ ഹവിയർ സെപ്പി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഒരുക്കങ്ങളിലെ മെല്ലെപ്പോക്കാണ് സെമിഫൈനൽ നഷ്ടമാകാൻ കാരണം എന്നാണ് സൂചന. സെമിഫൈനൽ മുംബൈയിലും ഗുവാഹത്തിലുമാണ്. ഫൈനൽ കൊൽക്കത്തയിലെ നവീകരിച്ച സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും.

You might also like

Most Viewed