കണ്ണൂരിൽ യുവാവിനെ തല്ലിക്കൊന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ് : കണ്ണൂര്‍ പരിയാരത്ത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വയനാട് സ്വദേശികളായ നൗഷാദ്, ഷിഹാബ്. അബ്ദുല്ലക്കുട്ടി, സിറാജ്, മുഹാസ് എന്നിവരാണ് അറസ്റ്റിലായത്.
ബക്കളം സ്വദേശി മൊട്ടന്റകത്ത് പുതിയ പുരയില്‍ അബ്ദുല്‍ ഖാദറിനെ(38)യാണ് തല്ലി അവശനാക്കി പരിയാരം പഞ്ചായത്തിലെ വായാട് ഗ്രൗണ്ടിന് സമീപത്ത് ഉപേക്ഷിച്ചത്. നിരവധി മോഷണക്കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും പ്രതിയാണ് ഇയാള്‍.
മര്‍ദിച്ചവശനാക്കി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ഖാദറിന് ബുധനാഴ്ച രാവിലെ ഏഴ് മണിവരെ ജീവനുണ്ടായതായി കരുതുന്നു.