ബിജിപിയിലെ നല്ലയാളുകൾക്ക് സിപിഎമ്മിലേക്കു വരാം: കോടിയേരി

പയ്യന്നൂർ: ബിജെപിയിൽ നല്ലയാളുകൾ ഉണ്ടെന്നും അവർ സിപിഎമ്മിലേക്കു വരാൻ മടിക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചരിത്ര ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആ പാർട്ടിയിൽ ഇപ്പോൾ നല്ലയാളുകൾ കുറേയുണ്ട്. അവർ വിട്ടുവരാൻ മടിക്കേണ്ട. സിപിഎമ്മിലേക്കു വരാം. ആർഎസ്എസ് ആശയപ്രചാരണത്തിനില്ല, അവർ അക്രമത്തിനു പ്രാമുഖ്യം നൽകുന്നു. ഇതവരുടെ നാശത്തിനാണ്– അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് അല്ലാത്തവർക്കു ബിജെപിയിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. തികഞ്ഞ ആർഎസ്എസുകാരനായ കുമ്മനം രാജശേഖരൻ ബിജെപിയെ അടക്കിവാഴുകയാനിന്നും അദ്ദേഹം പറഞ്ഞു.