സെക്രട്ടേറിയറ്റിന് മുന്നിൽ യുവാക്കളുടെ ആത്മഹ്യാ ഭീഷണി

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നിൽ യുവാക്കളുടെ ആത്മഹ്യാ ഭീഷണി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഒരാൾ സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിലും മറ്റ് മൂന്നുപേർ സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള കെട്ടിടത്തിന് മുകളിൽ കയറിയാണ് ആത്മഹ്യാഭീഷണി മുഴക്കിയത്.കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് നിയമനം നടത്തണമെന്നാണ് യുവാക്കളുടെ ആവശ്യം.
നിയമനം ഇല്ലെങ്കിൽ മരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് എഴുതിയ ബാനറുകളും ഇവർ ഉയർത്തികാട്ടിയിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. യുവാക്കളെ അനുനയിപ്പിച്ച് താഴെ ഇറക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ആറ് ദിവസമായി സെക്രട്ടറിയറ്റിന് മുന്നിൽ സമരം നടത്തിയ യുവാക്കളാണ് ഇപ്പോൾ ആത്മഹ്യാഭീഷണി മുഴക്കുന്നത്.