പപ്പട നിർമ്മാണത്തിലും മായം നിറഞ്ഞതായി റിപ്പോർട്ട്

കൊച്ചി: പപ്പടം കഴിക്കാത്ത മലയാളികളോ…. ഉണ്ടാകാനിടയില്ല. മലയാളിയുടെ ആഹാരശീലങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം. എന്നാല്‍ പപ്പടം മായത്തിൽ കലർന്നാണ് ഇടയിലേക്ക് എത്തുന്നത്. അലക്കുകാരം മുതൽ എൻജിൻ ഒായില്‍ ക്യാൻസറുണ്ടാക്കുന്ന സോഡിയം ബെൻസോയെറ്റ് എന്നിവയും പപ്പട നിർമ്മാണത്തിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. പരമ്പരാഗത പപ്പടനിർമാതാക്കളിൽ നിന്ന് യന്ത്രവൽകൃതയുഗത്തിലെ വാണിജ്യ ഉൽപാദകരിലേക്ക് പപ്പടവിപണി എത്തപ്പെട്ടതാണ് ഇതിന്റെ പ്രധാന കാരണം. മായം ചേർക്കാതെയുണ്ടാക്കുന്ന പപ്പടങ്ങൾ എട്ടോ പത്തോ ദിവസമേ കേടുകൂടാതെയിരിക്കും. പിന്നീട് ഇവയുടെ നിറം ചുവപ്പാകും. എന്നാൽ മായം കലര്‍ന്ന പപ്പടത്തിന് മാസങ്ങളോളം ഒന്നും സംഭവിക്കില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.