അഗതി മന്ദിരത്തില്‍ അന്തേവാസിയെ കുത്തി കൊലപ്പെടുത്തി


പത്തനംതിട്ട: അഗതി മന്ദിരത്തില്‍ അന്തേവാസിയെ കുത്തി കൊലപ്പെടുത്തി. ഓമല്ലൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അന്തേവാസിയായ വകയാര്‍ സ്വദേശി വല്‍സമ്മയാണ് മരിച്ചത്. രാത്രിഭക്ഷണത്തിനു ശേഷം 8.30ന് കിപ്പുമുറി വുത്തിയാക്കവെ അവിടെക്ക് കയറിവന്നയാള്‍ വല്‍സമ്മയെ കുത്തിയ ശേഷം ഓടി മറയുകയെന്നാണ് മറ്റ് അന്തേവാസികള്‍ പറയുന്നത്. സംബവുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെ ജോലിചെയ്തിരുന്നയാളെ പോലീസ് തെരയുന്നുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് വല്‍സമ്മ സാന്ത്വനത്തില്‍ അന്തേവാസിയായത്. നേരത്തെ ഇവിടെ കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന എരുമേലി സ്വദേശി സജിയാണ് അക്രമത്തിനു പിന്നിലെന്ന് എല്ലാവരും സംശയിക്കുന്നു. ആറ് മാസം മുമ്പ് കാവല്‍ക്കാരനായി ജോലിക്ക് വന്ന സജി മുന്‍പും വല്‍സമ്മയെ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാലെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നു. കുത്ത് കൊണ്ട ഉടന്‍ വല്‍സമ്മയെ ആശുപ്ത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ് അധികൃതര്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed