107കാരിയായ ഭാര്യയ്‌ക്കൊപ്പം 116ാം വയസില്‍ നിസാമുദ്ദീന് ജോയിന്റെ് അക്കൗണ്ട്


ന്യൂഡല്‍ഹി: നേതാജ് സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത അനുയായിയും ഡ്രൈവറുമായിരുന്ന കേണല്‍ നിസാമുദ്ദീന്‍  ഒരു ബാങ്ക് അക്കൗണ്ട് തുറന്നു. ഭാര്യ അജ്ബുനീഷയ്‌ക്കൊപ്പം ഒരു ജോയിന്റ് അക്കൗണ്ടാണ് നിസാമുദ്ദീന്‍ തുടങ്ങിയത്. ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 116 കാരന്‍ നിസാമുദ്ദീന്‍. ഉത്തര്‍പ്രദേശിലെ അസംഘട്ട് മുബാറക്പുര്‍ സ്വദേശിയായ നിസാമുദ്ദീന്‍ 1900ലാണ് ജനിച്ചത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ശാഖയിലാണ് അക്കൗണ്ട് തുറന്നത്. നിസാമുദ്ദീന്‍റെ  പ്രായം 114 വയസ്സാണ്.. ഭാര്യ അജ്ബുനീഷയ്ക്ക് 107 വയസ്സുമായി. തിരിച്ചറിയല്‍ കാര്‍ഡിലെ വിവരപ്രകാരം കേണല്‍ നിസാമുദ്ദീന് 116 വയസ്സും മൂന്നു മാസവും 14 ദിവസവും ഞായറാഴ്ച പുര്‍ത്തിയായിരുന്നു

You might also like

Most Viewed