കാണ്ടാമൃഗത്തെക്കാൾ ചർമശക്തിയാണ് ഉമ്മന്ചാണ്ടിക്ക്: വി എസ്

തിരുവനന്തപുരം: താൻ ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമായതിനെ പരിഹസിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദൻ. ഫേസ്ബുക്കിലൂടെയാണ് വി.എസിൻെറ മറുപടി. താൻ ഇപ്പോൾ സോഷ്യൽ മീഡിയയിലേക്ക് പ്രവേശിച്ചതിനെ ഉമ്മൻചാണ്ടി പരിഹസിക്കുന്നത് കണ്ടാമൃഗത്തേക്കാൾ തൊലിക്കട്ടിയുള്ളതുകൊണ്ടാണെന്ന് വി.എസ് പറഞ്ഞു.28000 മലയാളികൾക്ക് അഞ്ച് വർഷം കൊണ്ട് ജോലി ലഭിച്ച ഇൻഫോപാർക്ക് ആക്രി വിലക്ക് സ്മാർട്ടി സിറ്റിക്ക് വിറ്റു തുലക്കാൻ ശ്രമിച്ച ഉമ്മൻചാണ്ടി ഇപ്പോഴത്തെ ഐ.ടി വികസനത്തെ പറ്റി വാചാലനാകുന്നതും അതുകൊണ്ടുതന്നെയാണ്. ഉമ്മൻചാണ്ടിയുടെ പിൻകാലുകൊണ്ടുള്ള സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. എല്ലാറ്റിനും എന്ന പോലെ ഐ.ടിയും ഉമ്മൻചാണ്ടിക്ക് വിൽപന ചരക്കാണെന്നും വി.എസ് ആരോപിച്ചു.
യുവാക്കൾക്ക് കിട്ടാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്ന ഒരു ദുർഭൂതം എന്ന് കമ്പ്യൂട്ടറുകളെ വിശേഷിപ്പിച്ച അങ്ങും അങ്ങയുടെ പ്രസ്ഥാനവും നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി ഏറെ താമസിച്ചാണെങ്കിലും തിരിച്ചറിഞ്ഞത് നന്നായി എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ വിമർശം.