വരള്‍ച്ചാ ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ എന്തുചെയ്‌തെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വരള്‍ച്ചാ ദുരിതാശ്വാസത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ എന്തുചെയ്‌തെന്ന് സുപ്രീംകോടതി. വരള്‍ച്ചാ പ്രദേശത്തെ എത്ര കുടുംബങ്ങള്‍ക്ക് 150 തൊഴില്‍ ദിനങ്ങള്‍ നല്‍കി. വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ എന്തുകൊണ്ട് ഗുജറാത്തിന്റെ വിവരങ്ങള്‍ ഇല്ലെന്നും സുപ്രീം കോടതി ചോദിച്ചു. വരള്‍ച്ചാ ദുരിതാശ്വാസത്തിന് കേന്ദ്രസര്‍ക്കാറിന്റെ നടപടി ഫലപ്രദമല്ലെന്ന് കാണിച്ചുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇതനുസരിച്ച് കേന്ദ്രം മുന്‍പ് സമര്‍പ്പിച്ച കണക്കില്‍ 19,500 കോടി രൂപ വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങള്‍ക്ക് ചിലവാക്കിയെന്നും പത്ത് സംസ്ഥാനങ്ങളില്‍ നിന്നായി 33 കോടി ജനങ്ങള്‍ വരള്‍ച്ച കാരണം ബുദ്ധിമുട്ടുന്നതായും പറയുന്നു.