വാടകയ്ക്ക് വീടെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിവന്ന സംഘം പിടിയില്‍


ചാത്തന്നൂര്‍: വാടകയ്ക്ക് വീടെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിവന്ന സംഘം പിടിയില്‍. വര്‍ക്കല സ്വദേശിയായ യുവാവാണ് വീട് വാടകയ്ക്കെടുത്തതെന്ന് കരുതുന്നു. നാട്ടുകാര്‍ വീട് വളഞ്ഞാണ് സംഘത്തെ പടികൂടിയത്. യുവാവിനെ കൂടാതെ പേരൂര്‍ക്കട, കുണ്ടറ, മീയണ്ണൂര്‍ സ്വദേശിനികളായ മൂന്ന് സ്ത്രീകളും പിടിയിലായിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ രാത്രിയിലാണ് നാട്ടുകാര്‍ വീടുവളഞ്ഞ് സംഘത്തെ പിടികൂടി പൂയപ്പള്ളി പോലീസിന് കൈമാറിയത്. പിന്നീട് പൂയപ്പള്ളി പോലീസ് ചാത്തന്നൂര്‍ പോലീസിന് ഇവരെ കൈമാറുകയായിരുന്നു. മൂന്നുമാസം മുമ്പാണ് വീട് വാടകയ്ക്കെടുത്തത്. വാഹനങ്ങള്‍ അസമയത്ത് വന്നുപോകുന്നതും അപരിചിതരായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ സംശയകരമായ സാഹചര്യത്തില്‍ കാണുന്നതും പരിസരവാസികള്‍ ശ്രദ്ധിച്ചിരുന്നു. നാട്ടുകാര്‍ കുറെ നാളുകളായി സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുന്നതിനിടയിലാണ് രാത്രി വീട് വളഞ്ഞ് ചിലരെ പിടികൂടിയത്. ഇതിനിടയില്‍ രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടതായും പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed