പിൻ സീറ്റിൽ ഇരിക്കുന്നവർക്കും ഹെല്‍മറ്റ്: നിയമം ലംഘിക്കുന്നവരില്‍നിന്നു പിഴ ഈടാക്കിത്തുടങ്ങി

പിൻ സീറ്റിൽ ഇരിക്കുന്നവർക്കും ഹെല്‍മറ്റ്: നിയമം ലംഘിക്കുന്നവരില്‍നിന്നു പിഴ ഈടാക്കിത്തുടങ്ങി
ബൈക്കിനു പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം പ്രാബല്യത്തില്‍വന്ന് ഒരാഴ്ച തികയും മുന്‍പേ പൊലീസ് നിയമം കര്‍ശനമാക്കിത്തുടങ്ങി. പിന്‍സീറ്റ് ഹെല്‍മറ്റ് നിയമം ലംഘിക്കുന്നവരെ ഈ മാസം 20 വരെ താക്കീതു നല്‍കി വിടുമെന്നായിരുന്നു നേരത്തെ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പലയിടങ്ങളിലും നിയമം ലംഘിക്കുന്നവരില്‍നിന്നു പിഴ ഈടാക്കിത്തുടങ്ങിയതായാണ് വിവരം.
പ്രധാന റോഡുകളും, ബസ് സ്റ്റാന്‍ഡുകളുമെല്ലാം കേന്ദ്രീകരിച്ച് ഇന്നലെ ട്രാഫിക് പൊലീസ് പരിശോധന നടത്തി. ചിലരെ പൊലീസ് മുന്നറിയിപ്പു നല്‍കി വിട്ടപ്പോള്‍ കുറ്റം ആവര്‍ത്തിച്ചവരില്‍നിന്നു പിഴയീടാക്കി. അടുത്ത ബുധനാഴ്ച മുതല്‍ പിടിയിലാകുന്നവരില്‍നിന്നെല്ലാം പിഴ ഈടാക്കുമെന്നു ട്രാഫിക് പൊലീസ് വ്യക്തമാക്കി.