ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ പ്ളസ്ടു വിദ്യാര്‍ഥി മരിച്ചു

മൂവാറ്റുപുഴ: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ പ്ളസ്ടു വിദ്യാര്‍ഥി മരിച്ചു. സ്കൂട്ടറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് സമീപത്തെ വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ച് കയറി. പുലര്‍ച്ചെ 6.30 ഓടെ എംസി റോഡില്‍ തൃക്കളത്തൂര്‍ സൊസൈറ്റിപടിയിലാണ് അപകടം. തൃക്കളത്തൂര്‍ സിദ്ധാര്‍ഥ് വില്ലയില്‍ ഗോപകുമാറിന്റെ ഏക മകന്‍ സിദ്ധാര്‍ഥ് (17) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നും ശബരിമല തീര്‍ഥാടനത്തിന് പോവുകയായിരുന്ന ബസ് എതിരെ വന്ന സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ബീനയാണ് സിദ്ധാര്‍ഥിന്റെ മാതാവ്.