തേങ്കുറിശ്ശി ദുരഭിമാന കൊല; പ്രതികൾ കുറ്റക്കാരെന്ന് കോടതി


കേരള മനസാക്ഷിയെ ഞെട്ടിച്ച പാലക്കാട്‌ തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി. അനീഷിന്റെ ഭാര്യ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ വിധി നാളെ പ്രസ്താവിക്കും.

2020 ഡിസംബര്‍ 25നാണ് തേങ്കുറുശ്ശി സ്വദേശി അനീഷ് കൊല്ലപ്പെട്ടത്. അനീഷ്, ഹരിത എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് എതിരായിരുന്ന വീട്ടുകാരാണ് കൊലപ്പെടുത്തിയത്. സാമ്പത്തികമായും ജാതിവ്യവസ്ഥയിലും മേല്‍ത്തട്ടിലുളള ഹരിതയെന്ന പെണ്‍കുട്ടിയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചിതിലുളള പകയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.

article-image

aefddfsdfs

You might also like

  • Straight Forward

Most Viewed