പുറത്താക്കിയ ഐ ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്


പുറത്താക്കിയ ഐ ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്. ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കിൽ കൂട്ടമായി രാജിവെക്കും എന്ന് ഐ ഗ്രൂപ്പ് പ്രവർത്തകർ നേതാക്കളെ അറിയിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം അധ്യക്ഷനായിരുന്നു സദ്ദാം ഹുസൈൻ.

ഷാഫി പറമ്പിൽ എംപിക്കെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതിനായിരുന്നു സദ്ദാം ഹുസൈനെ നേരത്തെ കോൺഗ്രസ് പുറത്താക്കിയത്. ഷാഫി പറമ്പിലിന് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഷാഫിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പരിശോധിക്കണമെന്നും സദ്ദാം ഹുസൈൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 2023 ജൂൺ 28നായിരുന്നു സദ്ദാം ഹുസൈനെ കോൺഗ്രസ് പുറത്താക്കുന്നത്.

article-image

adfsfadeswaqswas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed