വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാർഥി


വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയാകും. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ ഇതുസംബന്ധിച്ച ധാരണയായി. പ്രഖ്യാപനം ഉടൻ ഉണ്ടാകും. വയനാട്ടിൽ സത്യൻ മൊകേരിയെയും ഇ.എസ്. ബിജിമോളെയുമാണ് പാർട്ടി പരിഗണിച്ചിരുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗമായ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. 2014ൽ വയനാട് തെരഞ്ഞെടുപ്പിൽ മത്സരിച്ച മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. വയനാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച രാഹുൽ ഗാന്ധി റായ്ബറേലിയിൽ കൂടി വിജയിച്ചിരുന്നു. രാഹുൽ റായ്ബറേലി തെരഞ്ഞെടുത്തതോടെയാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാഹുലിന്‍റെ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി.

article-image

asadsvfdfsasqs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed