രാഹുലുമായി തർക്കമില്ല; പിതാവിന്‍റെ കല്ലറ ആർക്കും സന്ദർശിക്കാമെന്ന് ചാണ്ടി ഉമ്മൻ


പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലുമായി ഒരു തർക്കവുമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. തന്‍റെ പാർട്ടിയുടെ സ്ഥാനാർഥി പുതുപ്പള്ളിയിൽ വരുമ്പോൾ താൻ എങ്ങനെ ബഹിഷ്‌കരിക്കാനാണെന്ന് രാഹുൽ ചോദിച്ചു. രണ്ടുദിവസം മുന്പ് രാഹുലുമായി സംസാരിച്ചിരുന്നു. ഇന്ന് കല്ലറയിൽ കാണാമെന്നു തീരുമാനിച്ചതാണ്. എന്നാൽ ഷെഡ്യൂളിൽ മാറ്റം വന്നു. ഇന്നും വെള്ളിയാഴ്ചയും ഡൽഹിയിൽ നിൽക്കേണ്ട സാഹചര്യമുണ്ടായി. പിന്നീട് കാണാമെന്ന് അറിയിച്ചിട്ടുണ്ട്. പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അനുസരിക്കണം സരിൻ തെറ്റുതിരുത്തുകയാണ് വേണ്ടത്. പാലക്കാടും വയനാടും ഉറപ്പായ സീറ്റുകളാണെന്നും ചാണ്ടി പറഞ്ഞു. പിതാവിന്‍റെ കല്ലറയെ ചൊല്ലിയുള്ള തർക്കം സഹിക്കാനാവുന്നില്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. തുറന്നു കിടക്കുന്ന പള്ളിയും കല്ലറയുമാണ്. അവിടെ ആർക്കും എപ്പോഴും സന്ദർശിക്കാമെന്നും ചാണ്ടി കൂട്ടിച്ചേർത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed