1000 ബാർ നൽകി, പ്ലസ് വൺ സീറ്റ് നൽകിയില്ലെന്ന് പ്രതിപക്ഷം; സഭയിൽ ബഹളം


പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ രണ്ടാ ദിവസം മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ തർക്കം. മലബാറിൽ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും നിഷേധിച്ചു.

അടിയന്തരപ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിൽ ഭരണപ്രതിപക്ഷ എംഎൽഎമാർ തമ്മിൽ വാക്പോര് നടന്നു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. എട്ട് കൊല്ലത്തിനിടയിൽ 1000 ബാർ നൽകി, സർക്കാർ കുട്ടികൾക്ക് പഠിക്കാൻ സീറ്റ് നൽകിയില്ല എന്ന് എൻ ഷംസുദ്ദീൻ എംഎൽഎ വിമർശിച്ചു.

article-image

derthhghghgh

You might also like

Most Viewed