അടുത്ത വർഷം 485,000 സ്ഥിര താമസക്കാരെ സ്വീകരിക്കുമെന്ന് കാനഡ

ഒട്ടാവ: കാനഡ 2024ൽ 485,000 സ്ഥിര താമസക്കാരെ സ്വാഗതംചെയ്യും. 2025ൽ അഞ്ചുലക്ഷം സ്ഥിര താമസക്കാരെയാണ് ലക്ഷ്യമിടുന്നത്. ജനസംഖ്യയും പ്രധാന മേഖലകളിലെ തൊഴിലാളിക്ഷാമവുമാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽനിന്ന് യോഗ്യരായ പ്രഫഷനലുകളെ സ്വാഗതം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. കുടിയേറ്റം കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ നയിക്കുകയും ഭാവിവളർച്ചക്ക് ഇന്ധനമാവുകയും ചെയ്യുമെന്ന് ഇമിഗ്രേഷൻ, അഭയാർഥി, പൗരത്വ മന്ത്രി മാർക്ക് മില്ലർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
asxsadasdasd