ഇറ്റലിയും ഫ്രാൻസും ജർമനിയും ആസ്ട്രസെനക്ക കോവിഡ് വാക്‌സിന്‍ വിതരണം താത്കാലികമായി നിർത്ത

പാരീസ്: ഇറ്റലിയും ഫ്രാൻസും ജർമനിയും ആസ്ട്രസെനക്ക കോവിഡ് വാക്‌സിന്‍ വിതരണം താത്കാലികമായി നിർത്തി. വാക്‌സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വാക്സിൻ വിതരണം നിർത്തിയത്. അതേസമയം വാക്‌സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്ന് കന്പനിയും യൂറോപ്യൻ റെഗുലേറ്റേഴ്‌സും പ്രതികരിച്ചു. ആസ്ട്രസെനക്ക വാക്‌സിൻ വിതരണം തൽക്കാലത്തേക്ക് നിർത്തിവെക്കുന്നുവെന്ന കാര്യം തിങ്കളാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചത്.
യൂറോപ്യൻ മെഡിസിൻ ഏജൻസി(ഇഎംഎ)യുടെ തീരുമാനത്തിന് അനുസരിച്ചാകും വിതരണം പുനഃരാരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെന്‍മാർക്കാണ് ആദ്യമായി ആസ്ട്രസെനക്ക കോവിഡ് വാക്‌സിന്‍റെ വിതരണം നിർത്തിവച്ചത്.