ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇന്ത്യയിൽ 24,492 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 11,409,831 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  പുതിയതായി 131 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 158,856 ആയി. 24 മണിക്കൂറിനിടെ 20,191 പേർ കോവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 96.68 ശതമാനമായി. 

രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം മൂന്നേകാൽ കോടി കടക്കുകയും ചെയ്തു. പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 3.29 കോടി പേർ വാക്സിൻ സ്വീകരിച്ചു.

You might also like

Most Viewed