രണ്ട് വർഷങ്ങളായി രണ്ടായിരം നോട്ടിന്‍റെ അച്ചടി നടത്തുന്നില്ലെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷങ്ങളായി രണ്ടായിരം നോട്ടിന്‍റെ അച്ചടി നടത്തുന്നില്ലെന്ന് ധനമന്ത്രാലയം. ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രാലയം പാർലമെന്‍റിൽ മറുപടി നൽകിയത്. എംഡിഎംകെയുടെ എംപിയായ എ. ഗണേഷമൂർത്തിയാണ് ഈ ചോദ്യം ഉന്നയിച്ചിരുന്നത്. 2019−20, 2020−21 സാന്പത്തിക വർഷങ്ങളിൽ രണ്ടായിരം രൂപ പുതുതായി അച്ചടിച്ചിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.