വിദേശത്തേക്ക് അനധികൃത അവയവ കടത്ത്; ചൈനയില്‍ ഡോക്ടര്‍ അടക്കം ആറുപേര്‍ പിടിയില്‍


ബീജിംഗ്: അനധികൃത അവയവ കടത്തിൻറെ പേരില്‍ ചൈനയില്‍ ഡോക്ടറടക്കം ആറുപേര്‍ പിടിയിലായി.ഔദ്യോഗികമായാണ് ആശുപത്രി അവയവങ്ങള്‍ എടുക്കുന്നതെന്ന് മരിച്ചയാളുടെ ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ചൈനയ്ക്ക് പുറത്തേക്ക് അവയവം കടത്തിയെന്നാണ് കണ്ടെത്തല്‍. സംഭവം വിവാദമായതോടെ ഇക്കാര്യം ഭരണകൂടത്തിന് അറിവില്ലെന്നാണ് വിശദീകരണം.

ചൈനയിലെ ആന്‍ഹുയി പ്രവിശ്യയിലെ ആശുപത്രി കേന്ദ്രീകരിച്ചാണ് ഡോക്ടറും സംഘവും പ്രവര്‍ത്തിച്ചിരുന്നത്.207 മുതല്‍ ഇതുവരെ 11 തവണ അവയവങ്ങള്‍ ഈ സംഘം എടുത്തുമാറ്റി വില്പന നടത്തിയെന്നാണ് കണ്ടെത്തല്‍. ചൈനയില്‍ പൊതുസമൂഹത്തില്‍ നിന്നും അവയവങ്ങള്‍ ദാനമായി സ്വീകരിക്കാനാണ് ഔദ്യോഗിക അനുമതിയുള്ളത്. ഇതു നിലനിൽക്കെയാണ് ആശുപത്രികൾ കേന്ദ്രീകരിച്ചു തന്നെ ഇത്തരത്തിൽ അവയവ മാഫിയ രൂപപ്പെടുന്നത്. അവയവക്കടുത്തുമായി ബന്ധപ്പെട്ട് ചൈനയിലെ വൻകിട ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന നാല് ഡോക്ടര്‍മാരെ പിടികൂടിയെന്നാണ് സൂചന.

വാഹനാപകടത്തില്‍പെട്ട് മസ്തിഷ്‌ക്ക മരണം സംഭവിച്ചവരില്‍ നിന്നാണ് അവയവം രഹസ്യമായി നീക്കം ചെയ്യുന്നത്. ബന്ധുക്കളെ സമീപിച്ച് കള്ള സമ്മതപത്രങ്ങള്‍ ഒപ്പിട്ടുവാങ്ങുകയും പിന്നീടവ ആശുപത്രിയില്‍ നിന്നും എടുത്തുമാറ്റുകയും ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed