2022 കോമണ്‍വെല്‍ത്ത് ഗെയിംസ്: ഡര്‍ബന്‍ വേദിയാകും

വെല്ലിങ്‌ടണ്‍: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ദക്ഷിണാഫ്രിക്കന്‍ നഗരമായ ഡര്‍ബന്‍ വേദിയാകും. ആദ്യമായാണ് ഒരു ആഫ്രിക്കന്‍ നഗരം കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത്. കാനഡയിലെ എഡ്‌മോണ്‍ടണ്‍ പിന്മാറിയതോടെയാണ് ഡര്‍ബന് നറുക്കുവീണത്.
ന്യൂസിലന്റില്‍ ചേര്‍ന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ ജനറല്‍ അസംബ്ലിയാണ് വേദി തെരഞ്ഞെടുത്തത്. ഗെയിംസ് ഫെഡറേഷന്‍ സ്‌ഥാനത്തുനിന്നും ഈ വര്‍ഷം പടിയിറങ്ങുന്ന മലേഷ്യന്‍ പ്രിന്‍സ് രാജകുമാരന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി.