തെരേസ മേ യൂറോപ്യൻ യൂണിയൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തും

ബ്രെക്സിറ്റ് കരാറിൽ ബ്രിട്ടണിൽ അനിശ്ചിതത്വം നിലനിൽക്കെ പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യൻ യൂണിയൻ പ്രസിഡന്‍റ് ജീൻ ക്ലോഡ് ജങ്കറുമായുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കും. ബ്രെക്സിറ്റ് കരാർ പുതുക്കുന്നതു സംബന്ധിച്ച് ചർച്ച സാധ്യമല്ലെന്നു യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ബ്രെക്സിറ്റിലെ ആദ്യത്തെ കരാർ ബ്രിട്ടീഷ് പാർലമെന്‍റ് വൻ ഭൂരിപക്ഷത്തോടെ തള്ളിയത് മേ സർക്കാരിനു കനത്ത തിരിച്ചടിയായിരുന്നു. ഐറിഷ് അതിർത്തി സംബന്ധിച്ച ആദ്യകരാറിലെ വ്യവസ്ഥ ബ്രെക്സിറ്റിന്‍റെ ഭാഗമാണെന്നും ഇതു സംബന്ധിച്ചു പുനരാലോചന സാധ്യമല്ലെന്നുമാണ് യൂറോപ്യൻ യൂണിയൻ അറിയിച്ചിരുന്നത്.