നെ​​​​­​​​​ത​​ന്യാ​​​​­​​​​ഹു​​​​­​​​​വി​​​​­​​​​നെ​​​​­​​​​തി​​​​­​​​​രെ­യു­ള്ള പോ​​​​­​​​​ലീ​​സ് റി​​​​­​​​​പ്പോ​​​​­​​​​ർ​​­ട്ട് പു​​​​­​​​​റ​​ത്തു​​​​­​​​​ വ​​ന്നു­


ജറുസലേം : രണ്ട് അഴിമതിക്കേസുകളിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കുറ്റം ചുമത്താൻ ശുപാർശ ചെയ്യുന്ന പോലീസ് റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് തള്ളിയ നെതന്യാഹു തനിക്ക് നേരെയുള്ള പോലീസ് ആരോപണങ്ങൾ‍ പക്ഷപാതപൂർ‍ണമാണെന്നും രാജിവെക്കില്ലെന്നും മന്ത്രിസഭ കാലാവധി പൂർ‍ത്തിയാക്കുമെന്നും പറഞ്ഞു. തനിക്ക് എതിരെ വിവിധ കാലങ്ങളിലായി പതിനഞ്ചോളം അന്വേഷണം നടക്കുകയും റിപ്പോർട്ടുകൾ വരികയും ചെയ്തിട്ടുണ്ട്. ഒന്നും സംഭവിച്ചില്ല. ഇപ്രാവശ്യവും ഒന്നും സംഭവിക്കില്ലെന്നും നെതന്യാഹു  പറഞ്ഞു. രണ്ട് കേസുകളാണ് ബെഞ്ചമിൻ നെതന്യാഹു വിനെതിരെ പോലീസ് ആരോപിച്ചിരിക്കുന്നത്.

രാഷ്ട്രീയ സഹായം നൽ‍കാമെന്ന പേരിൽ‍ വൻ വ്യാപാരികളിൽ‍ നിന്ന് മൂന്ന് ലക്ഷം ഡോളർ‍ വിലവരുന്ന സമ്മാനം സ്വീകരിച്ചു, രാജ്യത്തെ പ്രമുഖ പത്രവുമായി അവിശുദ്ധ ധാരണയുണ്ടാക്കി എന്നിവയാണ് നെതന്യാഹുവിന് നേരെയുള്ള ആരോപണങ്ങൾ‍.

ചെവാഴ്ചയാണ് പോലീസ് നെതന്യാഹുനിനെതിരെ കേസ് എടുക്കാമെന്ന് നിർ‍ദേശം നൽ‍കിയത്. കേസ് ഫയൽ‍ ചെയ്ത് മുന്നോട്ട് പോവുന്ന കാര്യം അറ്റോർ‍ണി ജനറലാണ് തീരുമാനമെടുക്കേണ്ടത്. 2019ലാണ് ഇസ്രായേലിൽ‍ അടുത്ത തിരഞ്ഞെടുപ്പ്. കേസ് ഫയൽ‍ ചെയ്താൽ‍ നെതന്യാഹുനിന്‍റെ രാഷ്ട്രീയ അതിജീവനം പ്രയാസമാവും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed