ബ്രഹ്മപു­­­ത്ര നദി­­­ വഴി­­­തി­­­രി­­­ച്ചു­­­ വി­­­ടാൻ വന്പൻ തു­­­രങ്കമു­­­ണ്ടാ­­­ക്കാൻ ചൈ­­­ന ഒരു­­­ങ്ങു­­­ന്നു­­­


ബെയ്ജിംഗ് : ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന ബ്രഹ്മപുത്ര നദിയെ ഷിൻജിയാങ്ങിലേക്ക് വഴിതിരിച്ച് കൊണ്ടുപോകാൻ ചൈനീസ് എഞ്ചിനീയർമാർ ഒരുങ്ങുന്നു. ഇതിനായി 1000 കിലോമീറ്റർ നീളം വരുന്ന ലോകത്തെ ഏറ്റവും വലിയ തുരങ്കം നിർമിക്കാൻ സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. ഇന്ത്യയിലെയും ബംഗ്ലാദേശിലെ നദിയെ ആശ്രയിച്ച് ജീവിക്കുന്നവരെ കാര്യമായി ബാധിക്കുന്ന പ്രശ്നമാണ് ടണൽ നിർമാണം.

പദ്ധതി ചൈനീസ് ഗവൺമെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സാങ്ഗ്രിയിൽ നിന്നാണ് ടണൽ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് പദ്ധതി നിർദേശം സമർപ്പിക്കപ്പെട്ടത്. സൗത്ത് ചൈനാ മോണിംഗ് പോസ്റ്റാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

അതേസമയം പദ്ധതി വേണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായങ്ങൾ ചൈനീസ് അധികൃതരിൽ തന്നെയുണ്ടെന്നാണ് വിവരങ്ങൾ. ടണൽ നിർമാണം വലിയ സാന്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ഒരുകൂട്ടർ വാദിക്കുന്നത്. എന്നാൽ 10 വർഷത്തിനുള്ളിൽ സാങ്കേതികവിദ്യ വികസിക്കുന്നതോടെ നിർമാണ ചിലവ് കുറയുമെന്ന് ഒരുകൂട്ടർ പറയുന്നു. പദ്ധതിക്കായി ടണൽ നിർമ്മിക്കുന്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിക പ്രത്യാഘാതങ്ങളെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ലെന്നതാണ് മറ്റൊരു പോരായ്മയായി ചിലർ ചൂണ്ടിക്കാണിക്കുന്നത്.

ചൈനയിലെ 100 ശാസ്ത്രജ്ഞരാണ് പദ്ധതി യാഥാർത്ഥ്യമാക്കാൻ പണിയെടുക്കുന്നത്. നിരവധി ആശയങ്ങളാണ് അവർ മുന്നോട്ടുവെയ്ക്കുന്നത്. ടിബറ്റ്− ഇന്ത്യാ അതിർത്തിയിൽ ബ്രഹ്മപുത്ര നദി എത്തുന്ന സാങ്ഗ്രിയിൽ നദിമധ്യത്തിൽ ക്രിതൃമ തടാകം നിർമ്മിച്ച് അതുനുള്ളിൽആഴത്തിൽ കിണർ നിർമ്മിക്കാനും അതിലൂടെ നദീജലത്തെ ടണലിലേക്ക് എത്തിക്കാനുമുള്ള പദ്ധതിയാണ് ഗവേഷകർ തയ്യാറാക്കുന്നതെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ഇന്ത്യയും ബംഗ്ലാദേശും പദ്ധതിയെ എതിർക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. എന്നാലും പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെന്നുതന്നെയാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed