പാക്കിസ്‌ഥാനിലെ മദ്യ ദുരന്തത്തിൽ മരണം 42 ആയി

ലാഹോർ പാക്കിസ്‌ഥാനിൽ ക്രിസ്മസ് ദിനത്തിലുണ്ടായ മദ്യ ദുരന്തത്തിൽ മരണം 42 ആയി. ചികിത്സയിലായിരുന്ന ചിലർ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ ഉയർന്നത്. നിരവധിപേർ ഇപ്പോഴും ചികിത്സയിൽ കഴിയുന്നുണ്ട്.
പഞ്ചാബ് പ്രവിശ്യയിലെ മുബാരക് അബാദിലായിരുന്നു സംഭവം. ആഘോഷം കഴിഞ്ഞു വീട്ടില്‍ എത്തിയവരില്‍ പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും ഡി എസ് പി സദാർ അതിഫ് ഖുറേഷി പറഞ്ഞു. വിഷമദ്യം നിര്‍മിച്ചവരും മരിച്ചവരില്‍പ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.