മുരളിയ്ക്ക് മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ


തിരുവനന്തപുരം: മുരളീധരനെതിരെ സഭ്യതവിട്ട് സംസാരിച്ചിട്ടില്ലെന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍. മുരളീധരൻ വിദേശത്തു പോയത് കോൺഗ്രസ് വിമത സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനാണ്. കെ. കരുണാകരന്റെ ശ്രാദ്ധം നടക്കുമ്പോൾ മുരളീധരൻ പിണറായി വിജയനൊപ്പം ഷാർജയിലായിരുന്നു. കെ. കരുണാകരൻ അനുസ്മരണ ചടങ്ങകളിലൊന്നും പങ്കെടുത്തില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോടു പറഞ്ഞു.
സോണിയയെ മദാമ്മയെന്നു വിളിച്ചിട്ടു പിന്നീട് കാലുപിടിച്ചയാളാണ് മുരളീധരൻ. അദ്ദേഹം കോൺഗ്രസിനെ അപമാനിച്ചതിനാലാണ് വിമർശിക്കേണ്ടി വന്നത്. പാർട്ടിക്കെതിരെ പറഞ്ഞവരെ മുൻപും എതിർത്തിട്ടുണ്ട്. മുരളീധരനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കന്നതായും അദ്ദേഹം വ്യക്തമാക്കി.

 

You might also like

Most Viewed