വിലക്ക് നീക്കി : മൂന്ന് വർഷത്തിനു ശേഷം പാകിസ്താനിൽ യൂ ട്യൂബ്

ഇസ്ലാമാബാദ് : ഗൂഗിൾ വീഡിയോ സൈറ്റായ യൂ ട്യൂബിന് പാകിസ്താന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. പാകിസ്താനി വേണ്ടി മാത്രമായി പ്രത്യേക യൂ ട്യൂബ് പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. മതവികാരം വൃണപ്പെടുത്തുന്നത് എന്ന് തോന്നുന്ന വീഡിയോകള്‍ സര്‍ക്കാരിന് തന്നെ നീക്കം ചെയ്യാന്‍ കഴിയും വിധമാണ് പുതിയ പതിപ്പ്.
2012 ല്‍ ഇന്നസെന്‍സ് ഓഫ് മുസ്ലീം എന്ന ഡോക്യുമെന്ററി പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് പാക് ടെലി കമ്യൂണിക്കേഷന്‍ വിഭാഗം യൂ ട്യൂബിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഡോക്യുമെന്ററി മുസ്ലീങ്ങളെ അപമാനിക്കുന്നതാണ് എന്ന് ആരോപിച്ച് പാകിസ്താന്റെ വിവിധ പ്രദേശങ്ങളില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.