സ്ട്രസ്സ് പൊണ്ണത്തടിയിലേക്ക് നയിക്കുന്നതെങ്ങനെ ?


സ്ട്രസ്സ്  ഉള്ളപ്പോൾ മധുരവും കൊഴുപ്പും എല്ലാം കൂടിയ ഭക്ഷണം കഴിക്കുന്നത് സാധാരണയിലും കൂടുതൽ ശരീരഭാരം കൂടാൻ കാരണമാകുമെന്ന് പഠനം.  സമ്മർദ്ദമില്ലാത്ത സാഹചര്യങ്ങളിൽ കഴിക്കുന്ന കാലറി കൂടിയ ഭക്ഷണം, സമ്മർദ്ദമുള്ളപ്പോൾ ആണ് കഴിക്കുന്നതെങ്കിൽ പൊണ്ണത്തടി വയ്ക്കാൻ വേറൊന്നും വേണ്ട.   പെട്ടെന്ന് പൊണ്ണത്തടി വരാതിരിക്കാൻ എന്താണ് കഴിക്കുന്നത് എന്നതിനെപ്പറ്റി സ്ട്രെസ്സ് ഉള്ളപ്പോൾ നമ്മൾ കൂടുതൽ ബോധവാന്മാരാകണമെന്ന് പഠനം സൂചിപ്പിക്കുന്നു.

ചില ആളുകൾ സ്ട്രെസ് ഉള്ളപ്പോൾ വളരെ കുറച്ചു മാത്രമേ ഭക്ഷണം കഴിക്കൂ. എന്നാൽ കൂടുതൽ പേരും സമ്മർദ്ദമുള്ളപ്പോൾ കൂടുതൽ ഭക്ഷണം കഴിക്കും. പ്രത്യേകിച്ചും മധുരവും കൊഴുപ്പും അധികമുള്ള കാലറി കൂടിയ ഭക്ഷണങ്ങൾ.

സ്ട്രെസ്സ് ഈറ്റിങ്ങിനെ എന്താണ് നിയന്ത്രിക്കുന്നതെന്ന് മനസ്സിലാക്കാൻ ഗവേഷകർ എലികളുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ‍ പരിശോധിച്ചു. തലച്ചോറിലെ ഹൈപ്പോ തലാമസ് ആണ് ഭക്ഷണം കഴിക്കുന്നതിനെ നിയന്ത്രിക്കുന്നത്. മറ്റൊരു ഭാഗമായ അമിഗ്ഡാല, ഉത്കണ്ഠ ഉൾപ്പെടെയുള്ള വികാരങ്ങളെ പ്രോസസ് ചെയ്യുന്നു.സമ്മർദ്ദം ഉള്ളപ്പോൾ രക്തത്തിലെ ഇൻസുലിന്റെ അളവ് വളരെ കുറച്ചു മാത്രം ഉയർന്നു. എന്നാൽ കാലറി കൂടുതലുള്ള ഭക്ഷണവും സമ്മർദ്ദവും കൂടിയാകുന്പോൾ സാധാരണ ഭക്ഷണം കഴിക്കുകയും, സമ്മർദ്ദമില്ലാത്ത അവസ്ഥയും ഉള്ളപ്പോഴത്തേതിനെക്കാൾ ഇൻസുലിന്റെ അളവ് പത്തിരട്ടി കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. ശരീരത്തിന്റെ ചില ഭാഗങ്ങളെ മാത്രമല്ല ഇൻസുലിൻ സ്വാധീനിക്കുന്നത്, മറിച്ച് തലച്ചോറിന്റെ പ്രവർത്തനത്തെപ്പോലും അത് നിയന്ത്രിക്കുന്നതായി ന്യൂ സൗത്ത് വെയ്‍ൽസിലെ ഗർവാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ഗവേഷകരുടെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed