ഗ്യാസ് ട്രബി­ളും ഗൃ­ഹചി­കി­ത്സയും


ദരസംബന്ധമായ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രോഗാവസ്ഥയാണ് ഗ്യാസ്ട്രബിൾ. വയറിൽ നിന്നു മുകളിലോട്ട് ഗ്യാസ് കയറിവരുന്നതായി തോന്നുക, കുറച്ചു ഭക്ഷണം കഴിക്കുന്പോൾത്തന്നെ വയറു നിറയുന്നതായി അനുഭവപ്പെടുക, വയറിൽ ഗ്യാസ് ഉരുണ്ടുനടക്കുന്നതായി ശബ്ദം േകൾക്കുക, മുതുകത്തേക്കും പാർശ്വങ്ങളിലേക്കും ഇടുപ്പിലേക്കും ഗ്യാസ് കയറി നിൽക്കുന്നതായി തോന്നുക ഇവയെല്ലാം ഗ്യാസ്ട്രബിളിന്റെ പലവിധ രൂപങ്ങളാണ്. ഇന്ന് വളരെ കൂടുതലായി കാണുന്ന ഇത്തരം പ്രശ്നങ്ങൾ അവഗണിച്ചാൽ പല ഗുരുതരാവസ്ഥകളും ഉണ്ടാകാം.

 

എന്തുകൊണ്ട് ഗ്യാസ്ട്രബിൾ ?

 

ആമാശയത്തിലും അതിന്റെ ഭിത്തികളിലുമുള്ള ശരിയായ ചലനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന എന്തും ഗ്യാസ്ട്രബിളിലേക്കു നീങ്ങാം. വ്യായാമ
ക്കുറവ്, ഒേരയിടത്തുതന്നെ അനങ്ങാതിരുന്നുകൊണ്ടുള്ള ജോലി, സമയം തെറ്റിയുള്ള ഭക്ഷണം, എളുപ്പം ദഹിക്കാത്ത ആഹാരം, നാരുകുറഞ്ഞ ആ
ഹാരം, വെള്ളംകുടി കുറയുന്നത് തുടങ്ങിയ കാരണങ്ങൾ കൂടാതെ മാനസിക സംഘർഷങ്ങളും ഗ്യാസ്ട്രബിൾ ഉണ്ടാക്കാം. ചലന െെവകല്യം മൂലമുള്ള ചെറിയ തോതിലുള്ള ഗ്യാസ്ട്രബിൾ കൂടാതെ, ഉദരാന്തർഭാഗത്തെ ചെറിയ വളർച്ചകളും ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങൾ തന്നെയാണ് പ്രദർശിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഗ്യാസ്ട്രബിളിന്റെ കാരണങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

 

ഗൃഹചികിത്സകൾ

 

താൽക്കാലികമായുണ്ടാകുന്ന ഗ്യാസ്ട്രബിളിനു വീട്ടിലെ പലവ്യഞ്ജനങ്ങളുപയോഗിച്ചും തൊടിയിൽ നിന്നു പറിച്ചെടുക്കുന്ന ലളിതമായ ഒൗഷധസസ്യങ്ങൾ കൊണ്ടും മരുന്നുണ്ടാക്കാം. പക്ഷേ, അത് ഏറെക്കാലം ഉപയോഗിക്കേണ്ടി വന്നാൽ െെവദ്യ
നിർദ്ദേശം തേടുന്നതാണ് ഉചിതം.

1. ജീരകം വറുത്ത് അര ഗ്ലാസ് വെള്ളം ഒഴിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ജീരകം വറവു കഷായം.

2. അയമോദകം വറുത്ത് അതിലേക്ക് അരഗ്ലാസ് വെള്ളം ഒഴിച്ചു തിളപ്പിച്ചുണ്ടാക്കുന്ന അയമോദകം വറവു കഷായം.

3. വെളുത്തുള്ളി ചതച്ച് അൽപ്പം പാലും ചേർത്ത് തിളപ്പിച്ചെടുക്കുന്ന വെളുത്തുള്ളി പാൽക്കഷായം.

4. ഉറുമാം പഴത്തിന്റെ (മാതളം) തോട് ഉണക്കിപ്പൊടിച്ചെടുത്ത് അൽപ്പാൽപ്പമായി അലിയിച്ചിറക്കുന്നത്.

5. കടുക്കാത്തോട് ഉണക്കിപ്പൊടിച്ചുവച്ച് അൽപ്പാൽപ്പമായി അലിയിച്ചിറക്കുന്നത്.

6. കൊടിത്തൂവ വേര് കഷായം വച്ച് അൽപ്പാൽപ്പം കുടിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed