കരയുന്നതിന് പിന്നിലെ കാരണങ്ങള്‍?

നമുക്ക് ഇഷ്ടം ഇല്ലെങ്കിലും നാമെല്ലാവരും കരയാറുണ്ട്. ചില കാര്യങ്ങളോടുള്ള നമ്മുടെ സ്വാഭാവികമായ പ്രതികരണമാണത് .കരച്ചിലിന്റെ കണക്കെടുപ്പിലേക്ക് വന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് കൂടുതലായി കരയുന്നവരാണ്.കുറെ നേരം കരയുന്നത് കണ്ട് നില്‍ക്കുന്നവര്‍ക്ക് അരോചകമാവുന്നത് പോലെ തീരെ കരയാത്തത് മാനസിക ആരോഗ്യത്തിന് നല്ലതുമല്ല .
അതിശയകരമെന്ന് തോന്നാം .കരയുന്നത് കൊണ്ട് ആരോഗ്യപരമായ നിരവധി മെച്ചങ്ങളുണ്ട് .കരയുന്നത് നമ്മുടെ കൃഷ്ണമണിയും കണ്‍പോളകളും വൃത്തിയാകുവാനും നമ്മുടെ കാഴ്ചക്ക് കൂടുതല്‍ വ്യക്തത കൈ വരാനും സഹായകമാവുന്നു .കരയുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്താണ് എന്നതിനെ പറ്റി ശാസ്ത്രീയമായ തിയറികള്‍ ഉണ്ടെങ്കിലും കരച്ചിലിന് പിന്നിലെ ചില പ്രത്യേക കാരണങ്ങള്‍ നാം കാണേണ്ടതുണ്ട്. അവയില്‍ ചിലത് ഇതാ
നമ്മുടെ ഉറ്റവരും ഉടയവരുമായ ആളുകളില്‍ നിന്ന് വിട്ട് പിരിഞ്ഞ് നില്ക്കുമ്പോള് നമുക്ക് കരച്ചില് അനുഭവപ്പെടാം . നമ്മുടെ ഒറ്റപ്പെടലാണ് കരച്ചിലിന് കാരണമാവുന്നത്.
അടുപ്പമുള്ള ഒരാള്‍ മരിക്കുമ്പോള്‍ ,അയാളോടുള്ള നമ്മുടെ ഇഷ്ടവും അയാളോടൊപ്പം ചിലവഴിച്ച ഓര്‍മകളുമാണ് ആ കരച്ചിലിന് കാരണം
ഒരാളോട് പ്രണയം തോന്നുമ്പോള്‍ അല്ലെങ്കില്‍ പ്രണയനൈരാശ്യം അനുഭവപ്പെടുമ്പോള്‍ നമുക്ക് പേടിയോ ,വേദനയോ ,സന്തോഷമോ അനുഭവപ്പെടുമ്പോള്‍ . ഇതൊക്കെ കരച്ചിലിന്റെ കാരണങ്ങളാണ്.കരച്ചില് കേവലം സങ്കടത്തിന്റെ മാത്രം ലക്ഷണമല്ല .ഇഷ്ട്ടവും ഇഷ്ടക്കേടും ,ദേഷ്യവും ,സ്നേഹവും വിതുമ്പലും എല്ലാം കരച്ചിലിലൂടെ അടയാളപ്പെടുത്തപ്പെടുന്നുണ്ട് .കരച്ചില് ദുഖത്തിനുമപ്പുറം മറ്റു പലതുമാണ്.