കൊഞ്ചും കൊലുസ്

കവിത - ആശ രാജീവ്
ധനുമാസക്കുളിരിലും
പൊള്ളുന്ന നെഞ്ചകത്തിൻ
ചൂടിൽ പറ്റി കിടന്നൊരു
പൊൻ കൊലുസ്സ്.
പൊന്നിലെ പൂവായി നീ കാത്തൊരു
കൊഞ്ചും കൊലുസിതാ നിനക്കായി
പാലിച്ചു ഞാനെന്റെ വാക്കിത്
പാഴായീ പോകാതെയീ കുപ്പായവും..
പിച്ചവെച്ച നാളതിൽ കൊഞ്ചി
കിലുങ്ങിയൊരാ പാദങ്ങൾ മൃതിയുടെ
കരിനീല വർണമണിഞ്ഞത്..
കണ്ടു പോയൊരു പാപിയാമീ താതന്റെ.,
കണ്ണുനീർ തുളളികൾ നിൻ
കൊലുസിലെ കിലുക്കങ്ങളാകട്ടെ....
ജൻമം മുഴുവനുമെന്നിലെ വാത്സല്യം
ജൻമമേകിയവനിതാ ഈ തങ്ക −
കൊലുസ്സിൽ ചേർത്തുവെക്കുന്നെൻ
ഉയിരാം നിന്നെ പുൽകീടുമീ പൊൻചരട്..
പരിഭവ സാഫല്യമണഞ്ഞ ദേഹീ
ശാന്തി കൈവരിച്ചീടട്ടെ..