മകളുടെ ഇന്ത്യയെന്ന് പേരിന് പിന്നിൽ...

വാഷിംഗ്ടൺ: മകൾക്ക് ഇന്ത്യയെന്ന് പേരിട്ടതിന് പിന്നിലെ കാരണം വ്യക്തമാക്കി ഹോളിവുഡ് സൂപ്പർതാരം ക്രിസ് ഹെംസ്വർത്ത്. “എന്റെ ഭാര്യ എൽസ പാട്‌കെ അവളുടെ ജീവിതത്തിലെ ഏറെ സമയവും ചിലവഴിച്ചത് ഇന്ത്യയിലാണ് ഞാനും അവളും ഒരു പോലെ ഇന്ത്യയെ സ്‌നേഹിക്കുന്നവരാണ്. ഇന്ത്യക്കാർ നല്ല ആളുകളാണ്. മകൾക്ക് ഇന്ത്യയെന്ന് പേരിടാന്‍ തീരുമാനിച്ചപ്പോൾ മറിച്ചൊന്നും എനിക്ക് ആലോചിക്കേണ്ടതായി വന്നില്ല.” ക്രിസ് പറഞ്ഞു.
ഇന്ത്യ റോസ് എന്ന മകളെ കൂടാതെ സാഷ, ട്രിസ്റ്റൺ എന്നീ ഇരട്ട ആൺകുട്ടികളും ക്രിസ്− എൽസ ദന്പതികൾക്കുണ്ട്. അതേസമയം മെൻ ഇൻ ബ്ലാക്ക് ഇന്ത്യൻ ഭാഷകളിൽ ജൂൺ 14−ന് തീയേറ്ററുകളിലെത്തുന്നതിന്റെ സന്തോഷത്തിലാണ് താരം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സോണി പിക്‌ചേഴ്‌സ് എത്തിക്കുന്നത്.