ക്രേസി മോഹൻ അന്തരിച്ചു

ചെന്നൈ: തിരക്കഥാകൃത്ത്, കൊമേഡിയൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനായ മോഹൻ രംഗചാരി (ക്രേസി മോഹൻ−67 അന്തരിച്ചു). ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മെക്കാനിക്കൽ എഞ്ചിനിയറിംഗ്് ബിരുദധാരിയായ മോഹൻ കോളേജ് പഠനകാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. കോളേജുതല മത്സരങ്ങളില മികച്ച നടനും കഥാകൃത്തിനുമുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ക്രേസി തീവ്സ് എന്ന നാടകം എഴുതിയതോടെയാണ് അദ്ദഹം ക്രേസി മോഹന എന്ന പേരില അറിയപ്പെടാന തുടങ്ങിയത്. കെ. ബാലചന്ദറിന്റെ പൊയ്കൾ കുതിരൈ എന്ന ചിത്രത്തിന് സംഭാഷണം എഴുതിയാണ് അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
നിരവധി ഹാസ്യചിത്രങ്ങൾക്ക് തിരക്കഥ എഴുതി. കമല ഹാസൻ നായകനായ സതി ലീലാവതി, പഞ്ചതന്തിരം, തെനാലി, മൈക്കിൾ, മദൻ കാമരാജൻ, വസൂല രാജ എം.ബി.ബി.എസ്, അപൂർവ്വ സഹോദരങ്ങള തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ എഴുതി. അവൈ ഷണമുഖി, തെനാലി എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ടെലിവിഷൻ ചാനലുകൾക്ക് വേണ്ടി കോമഡി സീരീസുകൾ നിർമ്മിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാറിന്റെ കലൈമാമാണി പുരസ്കാര ജേതാവാണ്.