ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്ര 'ടിയാനി'ലൂടെ സിനിമയിലേക്ക്


പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന ടിയാനിലൂടെ ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്ര സിനിമയിലേക്ക് ചുവടുവെക്കുന്നു. മുരളീ ഗോപിയുടെ തിരക്കഥയില്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ടിയാന്‍.

ഇന്ദ്രജിത്തിന്റെ ഇളയമകളാണ് നക്ഷത്ര ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ മകളായി തന്നെയാണ് നക്ഷത്ര സിനിമയിലെത്തുന്നത്. ആര്യ എന്നാണ് നക്ഷത്രയുടെ കഥാപാത്രത്തിന്റെ പേര്. അച്ഛനും മകളും ഒരുമിച്ചുള്ള കുറേ നല്ല മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. 

നക്ഷത്രയുടെ ചിത്രമുള്ള ടിയാന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ഫെയ്‌സ്ബുക്കിലൂടെ ഇന്ദ്രജിത്ത് തന്റെ സന്തോഷമറിയിച്ചത്. നടന്‍ എന്ന നിലയില്‍ തനിക്കും മകള്‍ക്കും പുതിയ അനുഭവങ്ങള്‍ തന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് ഇന്ദ്രജിത്ത് നന്ദിയറിയിച്ചിട്ടുണ്ട്. ഒപ്പം അച്ഛന്‍ സുകുമാരനെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു എന്നും ഇന്ദ്രജിത്ത് കുറിക്കുന്നു.

ഇന്ദ്രജിത്ത്, പത്മപ്രിയ, സുരാജ് വെഞ്ഞാറമ്മൂട്, അനന്യ, ഷൈന്‍ ടോം എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

You might also like

Most Viewed