അസിന്റെ വിവാഹത്തിനായി ഡൽഹി ഒരുങ്ങി

സൌത്ത് ഇന്ത്യൻ താരം അസിന്റെ വിവാഹം ഇന്ന് ഡൽഹിയിൽ. ഡൽഹി സ്വദേശിയും മൈക്രോമാക്‌സ് ഉടമയുമായ രാഹുല്‍ ശര്‍മയാണ് വരന്‍.
അസിന്റെയും രാഹുലിന്റെയും പ്രണയകഥ നേരത്തെ പരസ്യമായതാണ്. വിവാഹക്ഷണക്കത്ത് അടുത്തിടെ സോഷ്യല്‍മാധ്യമങ്ങളില്‍ വൈറലായിരുന്നു. തങ്ങളെ ഒന്നിപ്പിച്ചതിന്റെ പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് ആക്ഷന്‍ സ്റ്റാര്‍ അക്ഷയ് കുമാറിനാണ് വിവാഹ സല്‍ക്കാരത്തിന്റെ ആദ്യക്ഷണം ലഭിച്ചത്.
ഇന്ന് ഡൽഹിയിലെ NH8ൽ വെച്ച് ഇരുവരും വിവാഹിതരാകുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ വെച്ചാണ് വിവാഹം. വിവാഹശേഷം സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. പിന്നീട് ജനുവരി 28നു മുംബൈയിൽ വെച്ച് നടത്തുന്ന വിരുന്നിൽ ബോളിവുഡ് താരങ്ങളും സുഹൃത്തുക്കളുമെല്ലാം പങ്കെടുക്കും. എന്നാൽ ഡൽഹിയിലെ ചടങ്ങിലും ചുരുക്കം ചില താരങ്ങൾ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ഏറ്റവും രസകരമായ കാര്യം ഹിന്ദു-ക്രിസ്ത്യൻ എന്നീ രണ്ടു മതങ്ങളുടെ ആചാരങ്ങൾ അനുസരിച്ചും വിവാഹം നടക്കുന്നു എന്നതാണ്.