ബൈജൂസില്‍ ഇനി മൂന്ന് വിഭാഗം; സിഇഒ അര്‍ജുന്‍ മോഹന്‍ ചുമതലയൊഴിഞ്ഞു

എഡ്യൂ ടെക് സ്ഥാപനമായ ബൈജൂസിന്റെ ഇന്ത്യയിലെ സിഇഒ അര്‍ജുന്‍ മോഹന്‍ ചുമതലയൊഴിഞ്ഞു. പദവി ഏറ്റെടുത്ത് ആറ് മാസത്തിനിപ്പുറമാണ് സ്ഥാനമൊഴിഞ്ഞത്. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് മാറ്റം.
ബൈജൂസിന്റെ പ്രവര്‍ത്തനം മൂന്ന് വിഭാഗമാക്കി പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ലേര്‍ണിംഗ് ആപ്പ് ബിസിനസ്, ഓണ്‍ലൈന്‍ ക്ലാസ് ആന്റ് ട്യൂഷന്‍ സെന്റര്‍, ടെസ്റ്റ് പ്രിപ്പറേഷന്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുകയാണ്. മൂന്ന് വിഭാഗത്തെയും നിയന്ത്രിക്കുന്നത് വ്യത്യസ്ത തലവന്മായിരിക്കും.
dsadsaadsadssda