കോവിഡ് ഇന്ത്യയുടെ സന്പദ്ഘടനയെ കൂടുതൽ പ്രതിസന്ധിയിലാക്കി: ലോകബാങ്ക്


വാഷിംഗ്ടൺ സിസി: കോവിഡ് ഇന്ത്യയുടെ മുന്പേ ദുർബലമായിരുന്ന സന്പദ്ഘടനയെ കൂടുതൽ പ്രതിസന്ധിയിലാക്കി എന്നു ലോകബാങ്ക്. സാന്പത്തിക വളർച്ചകുത്തനെ താഴോട്ടുപോകും. 2021−22ലേ ഉണർവിനു സാധ്യതയുള്ളു. ദക്ഷിണേന്ത്യൻ സന്പദ്ഘടന − കോവിഡിന്‍റെ പ്രത്യാഘാതം എന്ന പേരിൽ തയാറാക്കിയ റിപ്പോർട്ടിലാണിത്. ദക്ഷിണേന്ത്യക്കായുള്ള ചീഫ് ഇക്കണോമിസ്റ്റ് ഹാൻസ് ടിമ്മറാണുറിപ്പോർട്ട് തയാറാക്കിയത്. 2020-21 വർഷം 2.8 ശതമാനം വളർച്ച ഇന്ത്യക്ക് ഉണ്ടാകും എന്നാണ് ബാങ്കിന്‍റെ നിഗമനം. അടുത്ത വർഷം അഞ്ചു ശതമാനമാണു പ്രതീക്ഷ. 

കോവിഡിനെ തുടർന്ന് ലോക ബാങ്ക് ഇന്ത്യക്ക് ആദ്യ ഗഡുവായി 100 കോടി ഡോളർ (7600 കോടി രൂപ) അനുവദിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ പരിശോധനാ ഉപകരണങ്ങൾ വാങ്ങാനും ലബോറട്ടറികൾ സ്ഥാപിക്കാനുമൊക്കെയാണ് ഈ തുക ഉപയോഗിക്കുക എന്ന് ലോക ബാങ്ക് വൈസ് പ്രസിഡന്‍റ് ഹാർട്വിഗ് ഷാഫർ പറഞ്ഞു. അടുത്ത ഘട്ടങ്ങളിൽ തൊഴിൽ, ബാങ്കിംഗ്, ചെറുകിട വ്യവസായങ്ങൾ എന്നിവയുടെ കാര്യത്തിലാകും ലോക ബാങ്കിന്‍റെ സഹായം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed