അൽഫ്മനാർ ട്രേഡിങ് പ്രവർത്തനമാരംഭിച്ചു

മനാമ : കേരളത്തിന്റെ തനതായ പലചരക്ക് ഇനങ്ങളും, ബേക്കറി വിഭവങ്ങളുമായി സൽമാനിയയിൽ അൽഫ്മനാർ ട്രേഡിങ്ങ് പ്രവർത്തനമാരംഭിച്ചു.
ഏറ്റവും നല്ല ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയിൽ നൽകാനാണ് തങ്ങളുദ്ദേശിക്കുന്നതെന്ന് പ്രവർത്തോനദ്ഘാടന വേളയിൽ അൽഫ്മനാർ ട്രേഡിങ് ഉടമ ഷാജി അറിയിച്ചു.
ഉപ്പ് മുതൽ കർപ്പൂരം വരെ മലയാളികൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സാധനങ്ങളാണ് ഇവിടെയുണ്ടാവുക. കച്ചവട രംഗത്ത് 27 വർഷത്തെ പരിചയസന്പന്നതയുള്ള മാനേജ്മെന്റാണ് അൽഫ്മനാർ ട്രേഡിങിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്.