ഓരോ തുള്ളി ജലവും അമൂല്യമാണ്; ഇന്ന് ലോക ജലദിനം


ഇന്ന് ലോക ജലദിനമാണ്. ഭൂഗര്‍ഭജലത്തിന്റെ സംരക്ഷണമാണ് ഈ വര്‍ഷത്തെ ജല ദിന സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം 1993 മാര്‍ച്ച് 22 മുതലാണ് ലോക ജല ദിനം ആചരിച്ച് വരുന്നത്. ജല സംരക്ഷണം ലക്ഷ്യം വെച്ച് ഓരോ വര്‍ഷവും ഓരോ സന്ദേശമാണ് നല്‍കാറുള്ളത്. ഭൂഗര്‍ഭജല സംരക്ഷണമാണ് ഈ വര്‍ഷത്തെ ജലദിന സന്ദേശം.

എല്ലാ വര്‍ഷവും മാര്‍ച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.ലോക ജലദിനമെന്ന നിര്‍ദ്ദേശം ആദ്യമായി ഉയര്‍ന്നുവന്നത് 1992-ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന യു.എന്‍. കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്മെന്റിലാണ്. ഇതേ തുടര്‍ന്ന് യു.എന്‍. ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ അളവില്‍ കൂടുതല്‍ മഴ ലഭിച്ചെങ്കിലും ഇത് ഭൂഗര്‍ഭജലമാക്കി മാറ്റാന്‍ കഴിഞ്ഞില്ല. മഴ വെള്ളം പുഴകള്‍ വഴി കടലിലെത്തി ഉപ്പ് വെള്ളമായി തീരുന്നു. ലോകത്ത് ആകമാനം വെള്ളത്തിന്റെ അളവ് കുറഞ്ഞ് വരുകയാണ്. ശുദ്ധജലം മലിനപ്പെടുന്നതും വര്‍ധിക്കുന്നു. ഓരോ തുള്ളി വെള്ളവും ജീവന്‍ നിലനിര്‍ത്താനുള്ളതാണെന്ന ചിന്തയില്‍ ഉപയോഗിക്കണം.

You might also like

Most Viewed