യുഎഇ സന്ദർശക, ടൂറിസ്റ്റ് വീസ ഇനി ബോട്ടിം ആപ് വഴിയും


യുഎഇ സന്ദർശക, ടൂറിസ്റ്റ് വീസ ഇനി ബോട്ടിം ആപ് വഴിയും ലഭിക്കും. 14, 30, 60 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകൾക്ക് ആപ് വഴി അപേക്ഷിക്കാം. മുസാഫിർ ഡോട്ട് കോമിന്റെ സഹകരണത്തോടെയാണ് ബോട്ടിം ഈ സൗകര്യം ഒരുക്കുന്നത്. വാറ്റ്, ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ 465 ദിർഹം മുതലാണ് ഫീസ്. ഈ സേവനം ഉപയോഗപ്പെടുത്തി വിദേശികൾക്ക് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കൊണ്ടുവരാം.  അപേക്ഷിച്ച് 2474 മണിക്കൂറിനകം വീസ ലഭിക്കും. വീസ പുതുക്കാനും ഇതുവഴി സാധിക്കും.musafir.com വെബ്സൈറ്റിലെ വീസ സർവീസസിൽ പ്രവേശിച്ച് അപേക്ഷകന്റെ വിവരങ്ങളും രേഖകളും നൽകി പണം അടച്ചാൽ വീസ ലഭിക്കുമെന്നാണ് ബോട്ടിം അറിയിച്ചത്.

അപേക്ഷയുടെ നിജസ്ഥിതി ബോട്ടിം വഴി പരിശോധിക്കാനും സൗകര്യമുണ്ട്. സന്ദർശകർക്ക് ബോട്ടിം വഴി സൗജന്യമായി ഇന്റർനെറ്റ് കോളുകൾ വിളിക്കാനും മൊബൈൽ, റീചാർജ് ചെയ്യാനും സൗകര്യമുണ്ടാകും.

article-image

ertydry

You might also like

Most Viewed