പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ മാത്രം ഇസ്രയേലുമായി ബന്ധം; സൗദി

ഇറാൻ ആണാവയുധം സ്വന്തമാക്കിയാൽ സൗദിയും അതു സ്വന്തമാക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നായി സൗദി മാറുമെന്നും പറഞ്ഞു. ഇറാൻ–സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നല്ല നിലയിൽ പുരോഗമിക്കുകയാണെന്നും സൂചിപ്പിച്ചു. സൗദിയുടെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിദേശചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ മാത്രമേ ഇസ്രയേലുമായി ബന്ധമുണ്ടാക്കൂവെന്ന് കിരീടാവകാശി ആവർത്തിച്ചു.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ആ ശ്രമത്തിൽ ജോ ബൈഡൻ ഭരണകൂടം വിജയിച്ച് ധാരണാപത്രം ഒപ്പിട്ടാൽ അത് ഏറ്റവും വലിയ കരാറുകുമെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 21ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ സൗദിയുടേതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
qwrar