സൗദിയിൽ തൊഴിലുടമകൾ റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി; പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്

സൗദിയിൽ തൊഴിലുടമകൾ റജിസ്റ്റർ ചെയ്ത (ഹുറൂബ്) കേസുകൾ റദ്ദാക്കിയെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. അത്തരം ഒരു നീക്കവും ജവാസാത്ത് സിസ്റ്റങ്ങളിൽ ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ചുള്ള പ്രചാരണങ്ങളെല്ലാം അസത്യമാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ സ്വീകരിക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ജവാസാത്ത് ഓർമിപ്പിച്ചു. കഴിഞ്ഞാഴ്ചയാണ് ഹൗസ് ഡ്രൈവർമാരടക്കമുള്ള ഗാർഹിക ജോലിക്കാരുടെ പേരിൽ സ്‌പോണ്‍സർമാർ ചുമത്തിയിട്ടുള്ള ഹുറൂബ് സ്വമേധയാ പിൻവലിക്കപ്പെട്ടെന്നും എല്ലാവരും സ്‌പോൺസർഷിപ്പ് മാറണമെന്നും സാമൂഹിക മാധ്യമങ്ങളിൽ പലരും പ്രചരിപ്പിച്ചത്.
ഇതോടെ ഹുറൂബ് സ്റ്റാറ്റസിലുള്ളവരെല്ലാം ജനറൽ സർവീസ് ഓഫിസുകളിലും മറ്റും ചെന്ന് ഹുറൂബ് പരിശോധിക്കുകയും ചിലർ അവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു.
sdfdsg